വ​ക്കം ഖാ​ദ​ർ പു​ര​സ്കാ​രം യൂ​സ​ഫ​ലിക്ക് സ​മ്മാ​നി​ച്ചു

01:05 AM May 27, 2023 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​എ​​​ൻ​​​എ ഹീ​​​റോ വ​​​ക്കം ഖാ​​​ദ​​​ർ ദേ​​​ശീ​​​യ പു​​​ര​​​സ്കാ​​​രം ലു​​​ലു ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​എ യൂ​​​സ​​​ഫ​​​ലി​​​യ്ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ സ​​​മ്മാ​​​നി​​​ച്ചു. സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് ഹാ​​​ളി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ലാ​​​ണ് പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ച്ച​​​ത്.

മ​​​ത​​​സൗ​​​ഹാ​​​ർ​​​ദ​​​ത്തി​​​നും ജീ​​​വ​​​കാ​​​രു​​​ണ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കും ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ യൂ​​​സ​​​ഫ​​​ലി ന​​​ൽ​​​കി​​​യ സം​​​ഭാ​​​വ​​​ന​​​ങ്ങ​​​ൾ മു​​​ൻ നി​​​ർ​​​ത്തി​​​യാ​​​ണ് പു​​​ര​​​സ്കാ​​​രം. വ​​​ക്കം ഖാ​​​ദ​​​റി​​​ന്‍റെ ഓ​​​ർ​​​മ​​​യ്ക്കാ​​​യി ഐ​​​എ​​​ൻ​​​എ ഹീ​​​റോ വ​​​ക്കം ഖാ​​​ദ​​​ർ നാ​​​ഷ​​​ണ​​​ൽ ഫൗ​​​ണ്ടേ​​​ഷ​​​നാ​​​ണ് പു​​​ര​​​സ്കാ​​​രം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

മേ​​​യ് 25നാ​​​യി​​​രു​​​ന്നു വ​​​ക്കം ഖാ​​​ദ​​​റി​​​ന്‍റെ 106-ാം ജ​​​ന്മ​​​വാ​​​ർ​​​ഷി​​​കം. ച​​​ട​​​ങ്ങി​​​ൽ ഫൗ​​​ണ്ടേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം.​​​ഹ​​​സ​​​ൻ, വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ന​​​ത്ത​​​ല​​​വ​​​ട്ടം ആ​​​ന​​​ന്ദ​​​ൻ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എം. ഇ​​​ക്ബാ​​​ൽ, ട്ര​​​ഷ​​​റ​​​ർ ബി.​​​എ​​​സ്.​​​ബാ​​​ല​​​ച​​​ന്ദ്ര​​​ൻ, കിം​​​സ് ഹെ​​​ൽ​​​ത്ത് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഇ.​​​എം.​​​ന​​​ജീ​​​ബ് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.