കോട്ടയം: എംജി സര്‍വകലാശാല ബിരുദ പരീക്ഷയില്‍ റാങ്കുകളുടെ താരശോഭയില്‍ സെന്റ് ഗിറ്റ്സ് കോളജ്. ബികോം ടാക്സേഷനില്‍ ഒന്ന്, രണ്ട്, മൂന്ന്, ആറ്, ഒന്‍പത്, പത്ത് റാങ്കുകളും ബികോം കമ്പ്യുട്ടര്‍ ആപ്ലിക്കേഷനില്‍ ഒന്ന് മുതല്‍ ആറ് വരെയും, എട്ട്, ഒന്‍പത് റാങ്കുകളും, ബിഎ കോര്‍പറേറ്റ് ഇക്കണോമിക്ക്സില് ഒന്ന് മുതല്‍ പത്തു വരെ റാങ്കുകളും ബിസിഎ പരീക്ഷയില്‍ മൂന്ന്, ഒന്‍പത് റാങ്കുകളും ഉള്‍പ്പടെ 26 റാങ്കുകളാണ് സെന്റ് ഗിറ്റ്സിലെ വിദ്യാര്‍ഥികള്‍ കരസ്ഥമാക്കിയത്.
ബികോം ടാക്സേഷനില്‍ എമി ട്രീസാ ഏബ്രഹാം, റിയാ മേരി ബിനോ, പെര്‍സിസ് അമ്മു സ്റ്റീഫന്‍, ബികോം കമ്പ്യുട്ടര്‍ ആപ്ലിക്കേഷനില്‍ അനുഷാ മേരി സണ്ണി, സ്റ്റെല്ലാ ജയിംസ്, എമീമ സൂസന് ചെറിയാന്, ബിഎ കോര്‍പറേറ്റ് ഇക്കണോമിക്സില്‍ പി. കൃഷ്ണേന്ദു, നീലു എബി, എസ്. അഭിജിത്ത് എന്നിവരാണ് ആദ്യ മൂന്ന് റാങ്കുകള്‍ കരസ്ഥമാക്കിയത്. ബിസിഎയില് ശ്രീലക്ഷ്മി ദേവകുമാര്‍ മൂന്നാം റാങ്ക് കരസ്ഥമാക്കി.
എംജി സര്‍വകലാശാല ബിരുദ പരീക്ഷയില്‍ സെന്റ് ഗിറ്റ്സ് കോളജിലെ ബിരുദ ബാച്ച് 95 ശതമാനം വിജയം കൈവരിച്ചു. ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ സെന്റ് ഗിറ്റ്സ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയര്മാന് പുന്നൂസ് ജോര്‍ജ്, ഡയറക്ടര്‍ തോമസ് ടി. ജോണ്‍, പ്രിന്‍സിപ്പല്‍ എന്നിവര്‍ അഭിനന്ദിച്ചു.
എംജി ബിരുദ പരീക്ഷ: സെന്റ് ഗിറ്റ്സിന് നേട്ടം
01:04 AM May 27, 2023 | Deepika.com