തിരുവനന്തപുരം: അടുത്ത അധ്യയനവർഷത്തെ വിദ്യാഭ്യാസ കലണ്ടർ കരടിന് ക്യുഐപി യോഗം അംഗീകാരം നൽകി. ഇതനുസരിച്ച് ഓണപ്പരീക്ഷ ഓഗസ്റ്റ് 17 മുതൽ 24 വരെയും ക്രിസ്മസ് പരീക്ഷ ഡിസംബർ 14 മുതൽ 21 വരെയും നടത്താൻ ശിപാർശ ചെയ്തു. കലോത്സവങ്ങളും കായികമേളയും ഓഗസ്റ്റിൽ ആരംഭിക്കും.
ഈ വർഷം സ്കൂൾ പ്രവൃത്തിദിനങ്ങൾ പരമാവധി 220 വരെയായിരിക്കണമെന്നു യോഗം സർക്കാരിനോട് ശിപാർശ ചെയ്തു. ഇതിനായി സാധ്യമായ ശനിയാഴ്ചകളും ഉപയോഗപ്പെടുത്തും.
കൂടാതെ വാർഷിക വിദ്യാഭ്യാസ കലണ്ടർ ഡിജിറ്റലാക്കുന്നതിനും ഇതിനായി പ്രത്യേക വെബ്സൈറ്റ് രൂപപ്പെടുത്താനും തീരുമാനിച്ചു.
വാർഷിക പരീക്ഷ തീയതി സംബന്ധിച്ച് വീണ്ടും ചർച്ചചെയ്തശേഷം സർക്കാരിന് ശിപാർശ സമർപ്പിക്കും. യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ കലണ്ടർ കരടിന് അംഗീകാരം
12:17 AM May 23, 2023 | Deepika.com