കൊച്ചി: സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിലെ അധ്യാപകര്‍ തൊഴിലുറപ്പിക്കാനായി അന്യസംസ്ഥാന സര്‍വകലാശാലകളില്‍ ആഴ്ചയുടെ അവസാന ദിനങ്ങളില്‍ മാത്രം ക്ലാസുകള്‍ നടത്തുന്ന എംടെക് ബിരുദങ്ങള്‍ നേടുന്നതിനെതിരേയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി.
പോളിടെക്നിക്കുകളില്‍ എഐസിടിഇ സ്കീം നടപ്പാക്കുന്നതിന്റെ ഭാഗമായി അധ്യാപകര്‍ക്ക് എംടെക് ബിരുദം നിഷ്കര്‍ഷിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതേത്തുടര്‍ന്ന് അധ്യാപകര്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് വാരാന്ത്യങ്ങളിൽ മാത്രം ക്ലാസുകളുള്ള എംടെക് പാസായി തൊഴില്‍ ഉറപ്പാക്കുന്നുവെന്നാരോപിച്ച് തിരുവനന്തപുരം സ്വദേശി എം.കെ. ശ്രീധര്‍ നല്കിയ ഹര്‍ജി ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് മുരളി പുരുഷോത്തമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണു തള്ളിയത്.
വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ കോഴ്സുകള്‍ക്ക് അംഗീകാരം നല്‍കിയതെന്നും ഒറ്റത്തവണത്തേക്കാണ് ഈ ഇളവെന്നതും കണക്കിലെടുത്താണ് ഹര്‍ജി തള്ളിയത്.
ഹ്രസ്വകാല ബിരുദങ്ങള്‍ നേടുന്നതിനെതിരേയുള്ള ഹര്‍ജി തള്ളി
01:04 AM Apr 02, 2023 | Deepika.com