കൊച്ചി: മാനനഷ്ടക്കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് നല്കിയ വക്കീല്‍ നോട്ടീസിന് മറുപടിയുമായി സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്. നഷ്ടപരിഹാരം നല്‍കില്ലെന്നും മാപ്പു പറയില്ലെന്നും സ്വപ്ന മറുപടിയില്‍ വ്യക്തമാക്കുന്നു.
ഏതു നിയമനടപടികളും നേരിടാന്‍ തയാറാണ്. ഫേസ്ബുക്ക് ലൈവില്‍ എല്ലാ വിവരങ്ങളും വളരെ വ്യക്തമായി മലയാളത്തില്‍ത്തന്നെ പറയുന്നുണ്ട്. വിജയ് പിള്ള പറഞ്ഞ കാര്യങ്ങള്‍ മാത്രമാണു വെളിപ്പെടുത്തിയത്. എം.വി.ഗോവിന്ദനാണു വിജയ് പിള്ളയെ അയച്ചതെന്ന് ഒരിടത്തും പറയുന്നില്ല.
വാഗ്ദാനങ്ങള്‍ നിരസിച്ചാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഗോവിന്ദന് പറഞ്ഞുവെന്ന് വിജയ് പിള്ള പറഞ്ഞതായാണു അറിയിച്ചത്. എം.വി. ഗോവിന്ദന്റെ ദൂതനായാണു വിജയ് പിള്ള വന്നതെന്ന് എവിടെയും പറയുന്നില്ല. വിജയ് പിള്ളയുമായി ഗോവിന്ദനോ കുടുംബത്തിനോ ബന്ധമുണ്ടെന്നു പറഞ്ഞിട്ടില്ലെന്നും ഫേസ്ബുക്കിലൂടെ പുറത്തുവിട്ട മറുപടിക്കത്തില്‍ സ്വപ്ന വ്യക്തമാക്കി.
എം.വി. ഗോവിന്ദന്റെ വക്കീല്‍ നോട്ടീസിന് സ്വപ്നയുടെ മറുപടി
01:39 AM Apr 01, 2023 | Deepika.com