ന​ഴ്സു​മാ​ർ​ക്ക് പ​രി​ശീ​ല​ന പ​രി​പാ​ടി

01:39 AM Apr 01, 2023 | Deepika.com
കൊ​​​ച്ചി: യു​​​കെ​​യി​​​ലെ നാ​​​ഷ​​​ണ​​​ൽ ഹെ​​​ൽ​​​ത്ത് സ​​​ർ​​​വീ​​​സ് (എ​​​ൻ എ​​​ച്ച് എ​​​സ്) ന​​​ഴ്സു​​​മാ​​​രു​​​ടെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​ന്ത്യ​​​യി​​​ലെ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ പ്രാ​​​പ്ത​​​രാ​​​ക്കു​​​ന്ന​​​തി​​​ന് ഐ​​​ഫാ​​​ൻ ഗ്ലോ​​​ബ​​​ൽ, ജോ​​​ബി​​​സോ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ടൈം​​​സ് പ്രൊ ​​​സ​​​ഹ​​​ക​​​രി​​​ക്കും.

പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ തൊ​​​ഴി​​​ൽ തേ​​​ടു​​​ന്ന ന​​​ഴ്സു​​​മാ​​​ർ​​​ക്ക് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഇ​​​ൻ ഒ​​​ക്യു​​​പേ​​​ഷ​​​ണ​​​ൽ ഇം​​​ഗ്ലീ​​​ഷ് ഫോ​​​ർ ന​​​ഴ്സ​​​സ്‌ എ​​​ന്ന പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി ഇ​​​തി​​​ലൂ​​​ടെ ന​​​ട​​​പ്പാ​​​ക്കും.
എ​​​ൻ എ​​​ച്ച് എ​​​സ് തൊ​​​ഴി​​​ൽ വി​​​സ​​​യും എ​​​മി​​​ഗ്രേ​​​ഷ​​​ൻ പി​​​ന്തു​​​ണ​​​യും ആ​​​ദ്യ​​​ത്തെ മൂ​​​ന്നു മാ​​​സ​​​ത്തേ​​​ക്ക് താ​​​മ​​​സ​​സൗ​​​ക​​​ര്യ​​​വും ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ല​​​ഭ്യ​​​മാ​​​ക്കും. നി​​​ല​​​വി​​​ലെ ഡാ​​​റ്റ​​​ക​​​ൾ പ്ര​​​കാ​​​രം ഈ ​​​ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ 3,60,000 ന​​​ഴ്സു​​​മാ​​​രു​​​ടെ ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ടെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ www. times pro.com ൽ.