കൊച്ചി: കുമരകത്ത് നടക്കുന്ന ജി 20 ഷെര്‍പ്പ മീറ്റിന്റെ ഭാഗമായി ഡിജിറ്റല്‍ ഇന്ത്യ എക്സ്പീരിയന്‍സ് സോണ്‍ സജ്ജമാക്കും. ഇന്ത്യയുടെ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ശക്തി പ്രകടമാക്കുന്ന എക്സ്പീരിയന്‍സ് സോണ്‍ നാസ്കോം ഇൻഡസ്ട്രിയാണു സജ്ജമാക്കുന്നത്.
ഇന്ത്യ നിര്‍മിച്ച വിവിധ ഡിപിഐകളായ കോവിന്‍, യുപിഐ, ഡിജിലോക്കര്‍, ദീക്ഷ എന്നിവയെയും താഴെത്തട്ടില്‍ ഇവയുണ്ടാക്കിയ സ്വാധീനങ്ങളെയും എക്സ്പീരിയന്‍സ് സോണ്‍ അവതരിപ്പിക്കും. ജി 20 അംഗരാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾക്കും മറ്റുള്ളവർക്കും ഈ നേട്ടങ്ങൾ പരിചയപ്പെടുത്തും.
മൈക്രോസോഫ്റ്റ്, ഗൂഗിള്‍, എഡബ്ല്യുഎസ്, ടിസിഎസ്, ഫ്രാക്റ്റൽ, പേടിഎം തുടങ്ങിയ പങ്കാളിത്ത കമ്പനികളില്‍നിന്നുള്ള പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ഡിപിഐകളില്‍ നിര്‍മിച്ച വിവിധ ഡിജിറ്റൈസേഷന് സംരംഭങ്ങളും എക്സ്പീരിയന്‍സ് സോണിൽ പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ജി 20 ഷെര്‍പ മീറ്റിൽ നാസ്കോമിന്റെ എക്സ്പീരിയന്‍സ് സോണ്‍
01:23 AM Mar 31, 2023 | Deepika.com