കൊച്ചി: ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടവന്തറയിലെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ബിഐഎസ്) ഓഫീസിനു മുന്നിലേക്ക് ഇന്ന് സ്വര്‍ണം, വെള്ളി വ്യാപാരികള്‍ മാര്‍ച്ചും ധര്‍ണയും നടത്തും. രാവിലെ പത്തിന് പി.ടി. ചെറിയാന് സ്വര്‍ണഭവന്‍ മുന്നില്‍നിന്നു മാര്‍ച്ച് ആരംഭിക്കും.
തുടര്‍ന്ന് ബിഐഎസ് ഓഫീസിനു മുന്നില്‍ നടക്കുന്ന ധര്‍ണ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും. ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജസ്റ്റിന് പാലത്ര അധ്യക്ഷത വഹിക്കും.
ഹോള്‍മാര്‍ക്ക് യൂണിക് ഐഡന്റിഫിക്കേഷന്‍ ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നും സമയപരിധി നീട്ടണമെന്നും ആവശ്യപ്പെട്ടാണ് മാര്‍ച്ച്.
സ്വര്‍ണവ്യാപാരികളുടെ പ്രതിഷേധ മാര്‍ച്ച് ഇന്ന്
01:23 AM Mar 31, 2023 | Deepika.com