തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ ഒന്നുമുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കി. കാരുണ്യ ഫാർമസികൾ വഴി വളരെ കുറഞ്ഞ വിലയിൽ ടൈഫോയ്ഡ് വാക്സിൻ ആരോഗ്യ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്.
ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ഇടപെടലിനെത്തുടർന്നാണു വാക്സിൻ ലഭ്യമാക്കിയത്. പൊതുവിപണിയിൽ 350 രൂപ മുതൽ 2000 രൂപയ്ക്ക് മുകളിൽ വരെയാണ് ടൈഫോയ്ഡ് വാക്സിന്റെ വില. കാരുണ്യ ഫാർമസികൾ വഴി വില കുറച്ച് 95.52 രൂപയിലാണു ടൈഫോയ്ഡ് വാക്സിൻ ലഭ്യമാക്കിയിട്ടുള്ളത്.
ടൈഫോയ്ഡ് വാക്സിൻ എസൻഷ്യൽ മരുന്നുകളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തതിനാൽ കെഎംഎസ്സിഎൽ വഴി ലഭ്യമാക്കിയിരുന്നില്ല. അതേസമയം, മെഡിക്കൽ സ്റ്റോറുകൾ വഴി വിലകൂടിയ വാക്സിൻ മാത്രമേ ലഭ്യമാകുന്നുള്ളൂവെന്ന പരാതിയും ഉയർന്നിരുന്നു.
ഈ സാഹചര്യത്തിൽ വിലകുറച്ച് വാക്സിൻ ലഭ്യമാക്കാൻ മന്ത്രി വീണാ ജോർജ് കെഎംഎസ്സിഎൽന് നിർദേശം നൽകിയിരുന്നു.
ഹെൽത്ത് കാർഡിന് രണ്ടു നാൾ, ടൈഫോയ്ഡ് വാക്സിൻ 96 രൂപയ്ക്കും ലഭ്യം
01:54 AM Mar 30, 2023 | Deepika.com