സാ​ന്പ​ത്തി​കവ​ർ​ഷം നാ​ലു ദി​വ​സംകൂ​ടി; വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ചെ​ല​വ​ഴി​ച്ച​ത് 71.13% മാ​ത്രം

01:14 AM Mar 28, 2023 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​ക്കാ​​​ൻ നാ​​​ലു ദി​​​വ​​​സം മാ​​​ത്രം അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്പോ​​​ൾ വാ​​​ർ​​​ഷി​​​ക പ​​​ദ്ധ​​​തി ന​​​ട​​​ത്തി​​​പ്പി​​​ൽ സം​​​സ്ഥാ​​​നം പി​​​ന്നി​​​ൽ. ഇ​​​തു​​​വ​​​രെ ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത് മൊ​​​ത്തം വാ​​​ർ​​​ഷി​​​ക പ​​​ദ്ധ​​​തി​​​യു​​​ടെ 71.13 ശ​​​ത​​​മാ​​​നം തു​​​ക മാ​​​ത്രം. ക​​​ഴി​​​ഞ്ഞ അ​​​ഞ്ചുവ​​​ർ​​​ഷ​​​ത്തെ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ പ​​​ദ്ധ​​​തി നി​​​ർ​​​വ​​​ഹ​​​ണ​​​മാ​​​ണി​​​ത്.

സം​​​സ്ഥാ​​​നം നേ​​​രി​​​ടു​​​ന്ന ക​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക ബു​​​ദ്ധി​​​മു​​​ട്ടി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ട്ര​​​ഷ​​​റി വ​​​ഴി പ​​​ണം ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന​​​തി​​​നു ക​​​ടു​​​ത്ത നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളാ​​​ണ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ചൊ​​​വ്വാ​​​ഴ്ച​​​യ്ക്കു ശേ​​​ഷം പു​​​തി​​​യ ബി​​​ല്ലു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​തി​​​ല്ലെ​​​ന്നു ധ​​​ന​​​വ​​​കു​​​പ്പ് നേ​​​ര​​​ത്തെ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​നി​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പ​​​ദ്ധ​​​തിത്തുക ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന​​​തി​​​ൽ വ​​​ലി​​​യ കു​​​തി​​​ച്ചുചാ​​​ട്ടം പ്ര​​​തീ​​​ക്ഷി​​​ക്കേ​​​ണ്ട​​​തി​​​ല്ല.

ഈ ​​​വ​​​ർ​​​ഷ​​​ത്തെ വാ​​​ർ​​​ഷി​​​ക പ​​​ദ്ധ​​​തി 39,640.19 കോ​​​ടി രൂ​​​പ​​​യു​​​ടേ​​​താ​​​ണ്. ഇ​​​തി​​​ന്‍റെ 71.13 ശ​​​ത​​​മാ​​​ന​​​മാ​​​ണ് ഇ​​​തു​​​വ​​​രെ ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത്. ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ദ്ധ​​​തി വി​​​ഹി​​​തം 8,048 കോ​​​ടി​​​യാ​​​ണ്. ഇ​​​തി​​​ൽ 81.66 ശ​​​ത​​​മാ​​​നം ചെ​​​ല​​​വ​​​ഴി​​​ച്ചു. ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടേ​​​ത് ഒ​​​ഴി​​​കെ​​​യു​​​ള്ള സം​​​സ്ഥാ​​​ന പ​​​ദ്ധ​​​തി 22,322 കോ​​​ടി രൂ​​​പ​​​യു​​​ടേ​​​താ​​​ണ്. ഇ​​​തി​​​ൽ 67.59 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ് ഇ​​​തു​​​വ​​​രെ ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത്. കേ​​​ന്ദ്രാ​​​വി​​​ഷ്കൃ​​​ത​​​ പ​​​ദ്ധ​​​തി​​​ക​​​ളി​​​ലെ കേ​​​ന്ദ്ര വി​​​ഹി​​​തം 9,270.19 കോ​​​ടി രൂ​​​പ​​​യാ​​​ണ്. ഇ​​​തി​​​ന്‍റെ 70.52 ശ​​​ത​​​മാ​​​ന​​​മാ​​​ണ് ഇ​​​തു​​​വ​​​രെ ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത്.

ഗ​​​താ​​​ഗ​​​ത, ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ മേ​​​ഖ​​​ല​​​യി​​​ലും സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യി​​​ലും മി​​​ക​​​ച്ച തോ​​​തി​​​ൽ തു​​​ക ചെ​​​ല​​​വ​​​ഴി​​​ച്ചു. ഗ​​​താ​​​ഗ​​​ത മേ​​​ഖ​​​ല​​​യി​​​ൽ 2150 കോ​​​ടി വ​​​ക​​​യി​​​രു​​​ത്തി​​​യ​​​പ്പോ​​​ൾ 107.8 ശ​​​ത​​​മാ​​​ന​​​മാ​​​ണ് ഇ​​​തി​​​ന​​​കം കൈ​​​വ​​​രി​​​ച്ച​​​ത്. സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യ്ക്കു വ​​​ക​​​യി​​​രു​​​ത്ത​​​ൽ 196.23 കോ​​​ടി രൂ​​​പ. ഇ​​​തി​​​ന്‍റെ 125.66 ശ​​​ത​​​മാ​​​നം ഇ​​​തി​​​ന​​​കം ചെ​​​ല​​​വ​​​ഴി​​​ച്ചു.

എ​​​ന്നാ​​​ൽ, കാ​​​ർ​​​ഷി​​​ക​​​വും അ​​​നു​​​ബ​​​ന്ധ​​​വും മേ​​​ഖ​​​ല​​​യി​​​ലെ വ​​​ക​​​യി​​​രു​​​ത്ത​​​ലി​​​ൽ ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത് വെ​​​റും 50.27 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ്. വ്യ​​​വ​​​സാ​​​യ​​​ത്തി​​​ൽ പ​​​ദ്ധ​​​തിനി​​​ർ​​​വ​​​ഹ​​​ണം ഇ​​​തു​​​വ​​​രെ 45.34 ശ​​​ത​​​മാ​​​ന​​​ത്തി​​​ലൊ​​​തു​​​ങ്ങി.