കൊച്ചി: ""ഇ ന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിക്കുന്നില്ല...''എന്ന വികാരനിര്‍ഭരമായ കുറിപ്പുമായി നടന് സലിം കുമാര്‍. ഇന്നസെന്റ് എന്ന ചിരിമഴ പെയ്തുതീര്‍ന്നു.
എങ്കിലും ആ മഴ ചങ്കിലെ വൃക്ഷ ത്തലപ്പുകളില് ബാക്കി വച്ചിട്ട് പോയ മഴത്തുള്ളികള്‍ ഓര്‍മകളുടെ നനുത്ത കാറ്റില്‍ ജീവിതാവസാനം വരെ നമ്മളില്‍ പെയ്തു കൊണ്ടേയിരിക്കും. ഇന്നസെന്റ് ചേട്ടന് താന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നില്ലെന്നും സലിം കുമാര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
""മരിച്ചു പോയെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാന്‍ പറ്റാത്ത ഒരു ലൊക്കേഷനില്‍ ഷൂട്ടിംഗിനു പോയതാണ്. ഞാനുമുണ്ട് ആ സിനിമയില്‍. പക്ഷേ, എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല, ആവും, ആവാതിരിക്കാന്‍ പറ്റില്ലലോ. എന്നാലും മാസത്തില്‍ രണ്ടു തവണയെങ്കിലും എന്റെ ഫോണില്‍ തെളിഞ്ഞു വരാറുള്ള ഇന്നസെന്റ് എന്ന പേര് ഇനിമുതല്‍ വരില്ല എന്നോര്‍ക്കുമ്പോള്‍...''എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
ആ ചിരിമഴ പെയ്തു തീർന്നു : സലിം കുമാര്‍
12:46 AM Mar 28, 2023 | Deepika.com