തിരുവനന്തപുരം: ക്നാനായ ഗ്ലോബൽ പാർലമെന്റിന്റെ ആഭിമുഖ്യത്തിൽ ക്നായി തൊമ്മൻ ദുക്റാന കൊടുങ്ങല്ലൂരിൽ ആഘോഷിച്ചു.
പ്രമുഖ ക്നാനായ മേഖലകളായ കോട്ടയം, കല്ലിശേരി, കടുത്തുരുത്തി, ഉഴവൂർ, കിടങ്ങൂർ, കൈപ്പുഴ, പിറവം എന്നിവിടങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എഴുപത്തിരണ്ടോളം കുടുംബങ്ങളിൽനിന്നായി കത്തോലിക്കരും യാക്കോബായക്കാരുമായ നൂറോളം സമുദായ അംഗങ്ങൾ വിഭജിക്കപ്പെടാത്ത ക്നാനായ സമുദായത്തിന്റെ ആദ്യ അഞ്ചു പള്ളികൾ സ്ഥിതി ചെയ്തിരുന്ന കോട്ടയം, കടുത്തുരുത്തി, മുളന്തുരുത്തി, ഉദയംപേരൂർ, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലെ പള്ളികൾ സന്ദർശിച്ചു പ്രാർഥിച്ചു. തുടർന്നു കൊടുങ്ങല്ലൂരിലെത്തി ക്നായി തോമായുടെ ദുക്റാന ആഘോഷിച്ചു.
കെജിപി പ്രസിഡന്റ് ടി.ഒ. ഏബ്രഹാം മിനോറദീപം തെളിച്ചു സമ്മേളനം ഉദ്ഘാടനം ചെയ്തു. കെജിപി വൈസ് പ്രസിഡന്റ് ജോണി കുരുവിള അധ്യക്ഷത വഹിച്ചു. ഫാ. ജോബി പാറക്കചെരുവിന്റെ സന്ദേശം പ്രക്ഷേപണം ചെയ്തു.
കെജിപി സെക്രട്ടറി ടിബിൻ പുളിംതൊട്ടിയിൽ, ട്രഷറർ സന്ദീപ് താമരപ്പള്ളി, തന്പാൻ തോമസ്, പീറ്റർ പള്ളിക്കുന്നേൽ, ജിമ്മി മൂഴിക്കോടത്ത് തുടങ്ങിയവർ സമുദായ ഐക്യസന്ദേശ റാലി, കബറിട സന്ദർശനം, ചർച്ചകൾ തുടങ്ങിയവയ്ക്കു നേതൃത്വം നൽകി.
‘ക്നായി തൊമ്മൻ ദുക്റാന’ ആഘോഷിച്ചു
12:46 AM Mar 28, 2023 | Deepika.com