കോട്ടയം: എല്സാറ്റ് -ഇന്ത്യ രാജ്യത്തെമ്പാടുമുള്ള 12 നിയമ പഠന സ്കൂളുകളിലേക്കുള്ള പ്രവേശനത്തിനായി ജൂണ്‍ രജിസ്ട്രേഷ,ന് വിന്‍ഡോ ആരംഭിച്ചു. മെയ് 16 വരെ രജിസ്ട്രേഷനുകള്‍ സ്വീകരിക്കും.
പ്രവേശനരംഗത്തെ പ്രമുഖരായ ലോ സ്കൂള്‍ അഡ്മിഷന് കൗണ്‍സില്‍ (LSAC) രൂപകല്‍പ്പന ചെയ്ത് പിയേഴ്സണ്‍ വൂ അവതരിപ്പിക്കുന്ന എല്സാറ്റ് - ഇന്ത്യ നിയമപഠന സ്ഥാപനങ്ങളില്‍ പ്രവേശനം തേടുന്ന പഠിതാക്കള്‍ക്കായുള്ള ലോ സ്കൂള്‍ എന്‍ട്രന്‍സ് പരീക്ഷയാണ്.
ഈ ഈ പ്രോഗ്രാമുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന 12 സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്നവരുടെ സ്വീകര്യതയ്ക്കായി എക്സാം സ്കോര്‍ പരിഗണിക്കും. ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്കൂള്‍, യുപിഇഎസ്, ബിഎംഎല്, ജിഡി ഗോയങ്ക യൂണിവേഴ്സിറ്റി, വിഐടി ചെന്നൈ സ്കൂള്‍ ഓഫ് ലോ, അലയന്‍സ് യൂണിവേഴ്സിറ്റി,,, പ്രസിഡന്‍സി യൂണിവേഴ്സിറ്റി, ഏഷ്യന്‍ ലോ കോളേ്, ഐഎസ്ബിആര് ലോ കോളേ്, ലോയ്ഡ് ലോ കോളേജ്, മേവാര്‍ യൂണിവേഴ്സിറ്റി, ശോഭിത് യുണിവേഴ്സിറ്റി എന്നിവയാണിവ.
ജൂണ്‍ രജിസ്ട്രേഷന് വിന്‍ഡോ മെയ് 26നു അവസാനിക്കും ടെസ്റ്റ് സമയക്രമം ഏപ്രില്‍ 17 മുതല്‍ മെയ് 29 വരെ ലഭ്യമാകും. ജൂണിലെ ടെസ്റ്റ് ജൂണ്‍ 8 മുതല്‍ 11 വരെയുള്ള തീയതികളിലെ വ്യത്യസ്ത സ്ലോട്ടകളിലായിരിക്കും നടക്കുന്നത്.
രജിസ്റ്റര്‍ ചെയ്ത് പരീക്ഷയുടെ സമയക്രമം സജ്ജീകരിക്കുന്നതിനായി അപേക്ഷാര്‍ഥികള്‍ //www.lsa tindi a.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് https://home.pe arsonv ue.com/ സന്ദര്‍ശിക്കുക.
നിയമ പഠന സ്കൂളുകളിലേക്കുള്ള പ്രവേശനം: ജൂണ്‍ രജിസ്ട്രേഷന് വിന്‍ഡോ പ്രഖ്യാപിച്ചു
12:46 AM Mar 28, 2023 | Deepika.com