നെടുമ്പാശേരി : ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ് ഗോവ-ദുബായ് സെക്ടറിൽ നേരിട്ട് വിമാന സർവീസ് ആരംഭിച്ചു .
ആദ്യ വിമാനം ഐഎക്സ് 840 ഇന്നലെ പുലർച്ചെയ്ക്ക് ഒന്നിന് ഗോവ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് (ദാബോലിം എയർപോർട്ട്) 148 യാത്രക്കാരുമായി പുറപ്പെട്ടു. തിങ്കൾ , വ്യാഴം , ശനി, ഞായർ ദിവസങ്ങളിൽ ഗോവയിൽ നിന്ന് ദുബായിലേക്കും ബുധൻ, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ദുബായിൽ നിന്ന് ഗോവയിലേയ്ക്കും സർവീസ് നടത്തും.
ഗോവ-ദുബായ് സർവീസുമായി എയർഇന്ത്യ എക്സ്പ്രസ്
12:46 AM Mar 28, 2023 | Deepika.com