കൊച്ചി: ജനാധിപത്യത്തിനും നീതിക്കും നിരക്കാത്ത രീതിയില്‍ പ്രധാനമന്ത്രി താത്പര്യമെടുത്തു നടത്തിയിട്ടുള്ള നീക്കങ്ങള്‍ രാഹുല്‍ഗാന്ധിക്ക് വന്‍ ജനപിന്തുണ നേടിക്കൊടുത്തെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ്.
നരേന്ദ്രമോദി തന്നെ രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയാക്കി തീര്‍ക്കും. ജനാധിപത്യം തീരെയില്ലാത്ത രാജ്യങ്ങള്‍ പോലും ചെയ്യാന്‍ മടിക്കുന്ന രീതിയിലാണ് മോദി രാഹുല്‍ഗാന്ധിക്കെതിരേ നീങ്ങിയിട്ടുള്ളത്. വരും നാളുകളില്‍ രാഹുലിന്റെ നീക്കം രാജ്യത്ത് വന്‍ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും പി.സി. തോമസ് പറഞ്ഞു.
മോദിതന്നെ രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയാക്കും: പി.സി. തോമസ്
01:18 AM Mar 27, 2023 | Deepika.com