തിരുവല്ല: കുവൈറ്റില്‍ കയാക്കിംഗിനിടെ വള്ളം മറിഞ്ഞ് രണ്ടു മലയാളികള്‍ തടാകത്തില്‍ മുങ്ങിമരിച്ചു.
തിരുവല്ല കടപ്ര മോഴശേരിയില് തോമസ്-മോളി ദമ്പതികളുടെ മകന് ജോസഫ് മത്തായിയും (ടിജോ-29) പയ്യന്നൂർ കോറോം നെല്ലിയാട്ട് ദേവകി ഗോവിന്ദത്തിൽ വി.പി. സുകേഷു(44) മാണ് മരിച്ചത്. കുവൈറ്റിലെ ഖൈറാന്‍ റിസോര്‍ട്ട് മേഖലയില്‍ സുഹൃത്തിനൊപ്പം കയാക്കിംഗ് നടത്തുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയോടെ വള്ളം മറിഞ്ഞായിരുന്നു അപകടം.
ജോസഫ് മത്തായി കുവൈറ്റ് ലുലു എക്സ്ചേഞ്ചിലെ അക്കൗണ്ട്സ് അസിസ്റ്റന്റ് മാനേജര്‍ ആയിരുന്നു. ഭാര്യ: വിജിന്. ആറുമാസം മുമ്പാണ ് വിവാഹിതനായത്. സഹോദരന്: ടിജു.
മരിച്ച സുകേഷ് ലുലു എക്സ്ചേഞ്ച് കോര്‍പറേറ്റ് മാനേജരായിരുന്നു. പരേതനായ വി. കേശവപ്പിള്ള-വി.പി. സുഭദ്ര ദന്പതികളുടെ മകനാണ്. ഭാര്യ: വിധുല (കൊല്ലം). മക്കൾ: പ്രണവ് , ധ്വനി, ദ്യുതി.
കുവൈറ്റില്‍ കയാക്കിംഗിനിടെ വള്ളംമറിഞ്ഞ് രണ്ടു മലയാളികള്‍ മരിച്ചു
01:36 AM Mar 26, 2023 | Deepika.com