തിരുവനന്തപുരം: പിന്നാക്കവിഭാഗങ്ങളെ അധിക്ഷേപിച്ചതിനാണ് രാഹുൽ ഗാന്ധിയെ സൂറത്ത് കോടതി ശിക്ഷിച്ചതെന്ന് ബിജെപി ഒബിസി മോർച്ച സംസ്ഥാന അധ്യക്ഷൻ എൻ.പി. രാധാകൃഷ്ണൻ. കോടതി വിധിയെ ഒബിസി മോർച്ച സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഏത് ഉന്നതനായാലും കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടും എന്ന് തെളിയിക്കുന്നതാണ് കോടതി വിധി. കോടതി വിധിയെ തരംതാണ രീതിയിൽ അവഹേളിക്കുകയാണ് കോണ്‍ഗ്രസും ഇടതുപക്ഷവും ചെയ്യുന്നത്. ഒബിസി വിഭാഗങ്ങളോടുള്ള നിലപാട് എന്താണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം.
അടിസ്ഥാന ജനവിഭാഗത്തെ അധിക്ഷേപിച്ചതിനാണ് ശിക്ഷ കിട്ടിയതെന്ന് കോണ്‍ഗ്രസും സിപിഎമ്മും മറക്കരുതെന്നും രാധാകൃഷ്ണൻ പറഞ്ഞു.
രാഹുലിനു കിട്ടിയത് പിന്നാക്കക്കാരെ അധിക്ഷേപിച്ചതിനുള്ള ശിക്ഷ: ഒബിസി മോർച്ച
01:36 AM Mar 26, 2023 | Deepika.com