തൊ​ഴി​ല്‍​മേ​ള​ക​ള്‍ വ​ഴി സം​സ്ഥാ​ന​ത്ത് 96,792 പേ​ര്‍​ക്കു തൊ​ഴി​ല്‍ ല​ഭി​ച്ചു: മന്ത്രി

01:35 AM Mar 26, 2023 | Deepika.com
ക​​​ള​​​മ​​​ശേ​​​രി: സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ല​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ് ഏ​​​ജ​​​ന്‍​സി​​​യാ​​​യി തൊ​​​ഴി​​​ല്‍വ​​​കു​​​പ്പ് മാ​​​റി​​​യെ​​​ന്നു മ​​ന്ത്രി വി. ​​​ശി​​​വ​​​ന്‍​കു​​​ട്ടി.

തൊ​​​ഴി​​​ല്‍വ​​​കു​​​പ്പ് എം​​​പ്ലോ​​​യ്‌​​​മെ​​​ന്‍റ് എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ചു​​​ക​​​ള്‍ വ​​​ഴി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ‘നി​​​യു​​​ക്തി 2023’ മെ​​​ഗാ​​​ജോ​​​ബ് ഫെ​​​യ​​​റി​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ക​​​ള​​​മ​​​ശേ​​​രി ഗ​​​വ. പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക്കി​​​ല്‍ നി​​​ര്‍​വ​​​ഹി​​​ച്ചു പ്ര​​സം​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

തൊ​​​ഴി​​​ല്‍​മേ​​​ള​​​ക​​​ള്‍ വ​​​ഴി സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​തു​​​വ​​​രെ 96,792 പേ​​​ര്‍​ക്ക് തൊ​​​ഴി​​​ല്‍ ല​​​ഭി​​​ച്ചു. 2016 മു​​​ത​​​ല്‍ 75,116 പേ​​​ര്‍​ക്ക് സ​​​ര്‍​ക്കാ​​​ര്‍, അ​​​ര്‍​ധ​​​സ​​​ര്‍​ക്കാ​​​ര്‍ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ തൊ​​​ഴി​​​ല്‍ ന​​​ല്‍​കാ​​​ന്‍ ക​​​ഴി​​​ഞ്ഞു. അ​​​ഭ്യ​​​സ്ത​​​വി​​​ദ്യ​​​രാ​​​യ യു​​​വ​​​ജ​​​ന​​​ങ്ങ​​​ള്‍​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ നൈ​​​പു​​​ണ്യ​​​പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​കു​​​ക​​യെ​​​ന്ന ഉ​​​ദ്ദേ​​​ശ​​​ത്തോ​​​ടെ 11 എം​​​പ്ലോ​​​യ​​​ബി​​​ലി​​​റ്റി സെ​​​ന്‍റ​​​റു​​​ക​​​ള്‍ സം​​​സ്ഥാ​​​ന​​​ത്ത് പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്നു​​​ണ്ട്. ക​​​രി​​​യ​​​ര്‍ ഡ​​​വ​​​ല​​​പ്​​​മെ​​​ന്‍റ് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ല്‍ ന​​​ട​​​ത്തി​​​യ 41 പ്ലേ​​​സ്‌​​​മെ​​​ന്‍റ് ഡ്രൈ​​​വു​​​ക​​​ള്‍ വ​​​ഴി 1106 പേ​​​ര്‍​ക്കു തൊ​​​ഴി​​​ല്‍ ല​​​ഭി​​​ച്ചു. കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ല്‍ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ ധ​​​നു​​​സ് പ​​​ദ്ധ​​​തി​​വ​​​ഴി വി​​​ദേ​​​ശ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ല​​​ട​​​ക്കം കു​​​ട്ടി​​​ക​​​ള്‍​ക്ക് ഉ​​​ന്ന​​ത​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു​​​ള്ള അ​​​വ​​​സ​​​രം ല​​​ഭി​​​ച്ചു. മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ലും പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ഉ​​​ല്ലാ​​​സ് തോ​​​മ​​​സ് മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​രു​​ന്നു. ക​​​ള​​​മ​​​ശേ​​​രി ന​​​ഗ​​​ര​​​സ​​​ഭ കൗ​​​ണ്‍​സി​​​ല​​​ര്‍ നെ​​​ഷീ​​​ദ സ​​​ലാം, എം​​​പ്ലോ​​​യ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​വീ​​​ണ എ​​​ന്‍. മാ​​​ധ​​​വ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.