തിരുവനന്തപുരം: കേന്ദ്രം ഭരിക്കുന്ന ബിജെപിയും നരേന്ദ്രമോദിയും എന്തുകൊണ്ടോ രാഹുൽ ഗാന്ധിയെ ഭയപ്പെടുകയാണെന്നു കോണ്ഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണി.
വർഷങ്ങൾക്കു മുന്പ് കർണാടകയിൽ രാഹുൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ ഗുജറാത്തിലെ സൂറത്തിൽ കേസെടുക്കുന്നതും ഭാരത് ജോഡോ യാത്രയിൽ ശ്രീനഗറിൽ നടത്തിയ പ്രസംഗത്തിലെ പരാമർശത്തിന്റെ പേരിൽ 45 ദിവസം കഴിഞ്ഞ് ഡൽഹി പോലീസ് കേസെടുക്കുന്നതും സൂചിപ്പിക്കുന്നത് രാഹുൽ ഗാന്ധിയെ രാഷ്ട്രീയമായി ദുർബലപ്പെടുത്തുന്നതിനായി ഏതറ്റവരെയും പോകുമെന്നാണെന്നും ആന്റണി പറഞ്ഞു.
മോദിയും ബിജെപിയും രാഹുലിനെ ഭയപ്പെടുന്നു: എ.കെ.ആന്റണി
01:03 AM Mar 25, 2023 | Deepika.com