ചിന്നക്കനാലിൽ സുരക്ഷാ നടപടി ശക്തമാക്കും: മന്ത്രി

01:03 AM Mar 25, 2023 | Deepika.com
കോ​ട്ട​യം: ഇ​ടു​ക്കി ചി​ന്ന​ക്ക​നാ​ലി​ല്‍ അ​രി കൊ​മ്പ​ന്‍ എ​ന്ന കാ​ട്ടാ​ന​യെ മ​യ​ക്കു വെ​ടി വ​ച്ചു പി​ടി​ക്കു​ന്ന ദൗ​ത്യം 29വ​രെ നി​ര്‍ത്തി വ​യ്ക്കാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ട​തി നി​ര്‍ദ്ദേ​ശി​ച്ച സു​ര​ക്ഷാ ന​ട​പ​ടി​ക​ള്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു പോ​കു​മെ​ന്ന് വ​നം മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍.

ഇ​തു സം​ബ​ന്ധി​ച്ച് ഇ​ന്ന​ലെ കോ​ട്ട​യം വ​നം സി​സി​എ​ഫ് ഓ​ഫീ​സി​ല്‍ ചേ​ര്‍ന്ന ഉ​ന്ന​തത​ല യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

29നു ​വാ​ദം കേ​ള്‍ക്കു​ന്ന ഘ​ട്ട​ത്തി​ല്‍ കാ​ര്യ​ത്തി​ന്‍റെ ഗൗ​ര​വം കോ​ട​തി​യെ ധ​രി​പ്പി​ച്ചു തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ഇ​തി​നാ​യി ആ​വ​ശ്യ​മാ​യ എ​ല്ലാ രേ​ഖ​ക​ളും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ആ​ന​യെ മ​യ​ക്കു​വെ​ടി വ​ച്ച് പി​ടി​കൂ​ടു​ന്ന ന​ട​പ​ടി​ക​ള്‍ മാ​ത്ര​മാ​ണ് നി​ര്‍ത്തി​വ​ച്ചി​ട്ടു​ള്ള​തെന്നു മന്ത്രി പറഞ്ഞു.