മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ക്ഷയരോഗ ചികിത്സയ്ക്ക് സ്റ്റെപ്സ് സെന്റർ
01:03 AM Mar 25, 2023 | Deepika.com
പാലാ: പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ക്ഷയരോഗ ചികിത്സയ്ക്കായിസ്റ്റെപ്സ് സെന്റർ ആരംഭിച്ചു. ജില്ലാ ക്ഷയരോഗ ചികിത്സാകേന്ദ്രവുമായി സഹകരിച്ചു നടത്തപ്പെടുന്ന സിസ്റ്റം ഫോര്‍ ടി.ബി എലിമിനേഷന് ഇന്‍ പ്രൈവറ്റ് സെക്ടര്‍ പദ്ധതി ജില്ലാ ടിബി സെന്ററിലെ പള്‍മനോളജിസ്റ്റ് ഡോ. ഷിനോബി കുര്യനും മാര്‍ സ്ലീവാ മെഡിസിറ്റിമാനേജിംഗ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കലും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. മാര്‍ സ്ലീവാ മെഡിസിറ്റിയിലെ പള്‍മനോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ. ജെയ്സി തോമസ്, ഡോ. രാജ്കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.