കോഴിക്കോട്: കൂടത്തായ് കൊലക്കേസ് പരന്പരയിലെ റോയ് തോമസിന്റെ കൊലപാതകത്തിനു ശേഷം പോസ്റ്റ്മോർട്ടം നടത്തുന്നതിനു പ്രതിയായ ജോളി എതിർത്തെന്നും മരണകാരണം ഹൃദയാഘാതമാണെന്നും ആവർത്തിച്ചു പറഞ്ഞതായും 27-ാം സാക്ഷി.
കോഴിക്കോട് പ്രത്യേക കോടതി ജഡ്ജി എസ്.ആർ. ശ്യാംലാൽ മുമ്പാകെയാണു കേസിലെ 27-ാം സാക്ഷിയായ കെ.ജെ. ആന്റണി എന്ന വിൽസൺ മൊഴി നൽകിയത്. കേസിലെ 23-ാം സാക്ഷി അന്പലക്കുന്നത്ത് കെ.അശോകനും കോടതി മുന്പാകെ ഇക്കാര്യം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
അശോകന്റെ സാക്ഷി മൊഴിക്ക് ബലമേകും വിധമാണ് ഇന്നലെ 27-ാം സാക്ഷിയായ ആന്റണിയും മൊഴി നൽകിയത്. റോയ് തോമസ് മരിച്ചപ്പോൾ എടുത്ത കേസിൽ മഹസർ സാക്ഷിയാണ് കെ.ജെ. ആന്റണി.
കൂടത്തായ് കൊലപാതക പരന്പര: പോസ്റ്റ്മോർട്ടം ജോളി എതിർത്തെന്ന് 27-ാം സാക്ഷിയും
01:05 AM Mar 24, 2023 | Deepika.com