കൊച്ചി: സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളിൽ മുഖ്യമന്ത്രിയടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കാന്‍ ഇഡിക്കും കസ്റ്റംസിനും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പാലാ സ്വദേശി അജി കൃഷ്ണന് നല്കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി. ജസ്റ്റീസ് ബെച്ചു കുര്യന് തോമസാണു ഹര്‍ജി പരിഗണിക്കുന്നത്.
സ്വപ്ന സുരേഷും സരിത്തും മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് തുടങ്ങിയവര്‍ക്കു ഡോളര്‍ കടത്തിലുള്‍പ്പെടെ പങ്കുണ്ടെന്ന് മാധ്യമങ്ങളില്‍ വെളിപ്പെടുത്തിയിട്ടും ഇവരുടെ പങ്ക് അന്വേഷിക്കുന്നില്ലെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം.
മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന ഹര്‍ജി വിധി പറയാൻ മാറ്റി
02:17 AM Mar 23, 2023 | Deepika.com