കൊച്ചി: കെഎല്‍സിഎ സുവർണ ജൂബിലിയോടനുബന്ധിച്ചു റാലിയും സമുദായസംഗമവും നാളെ കൊച്ചിയിൽ നടക്കും.
കൊച്ചി രൂപത ആതിഥേയത്വം വഹിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്റര്‍, പള്ളുരുത്തി താലൂക്ക് ഹോസ്പിറ്റല്‍ ഗ്രൗണ്ട്, തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയം, ബിഒടി ജംഗ്ഷന് എന്നിവിടങ്ങളില്‍നിന്ന് ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിക്കുന്ന റാലികൾ പള്ളുരുത്തി കെ.ജെ. ബര്‍ലി നഗറില്‍ സമാപിക്കും.
അഞ്ചിന് നടക്കുന്ന സമ്മേളനം കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്യും. കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ മുഖ്യപ്രഭാഷണം നടത്തും.
കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിക്കും. മന്ത്രി സജി ചെറിയാന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തുടങ്ങിയവർ പങ്കെടുക്കും.
സമ്മേളനം ലത്തീന്‍ സമുദായത്തിന്റെ അവകാശ - നയപ്രഖ്യാപനങ്ങളുടെ വേദിയാകുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ജനറല്‍ കണ്‍വീനര്‍ ടി.എ. ഡാല്‍ഫിന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി, പൈലി ആലുങ്കല്‍, ഫാ. ആന്റണി കുഴിവേലി എന്നിവര്‍ അറിയിച്ചു.
കെഎല്‍സിഎ സുവര്‍ണജൂബിലി സമുദായ സംഗമം 26ന്
12:48 AM Mar 23, 2023 | Deepika.com