കണ്ണൂർ: തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയെ സന്ദർശിച്ച ബിജെപി നേതാക്കളുടെ തന്ത്രമൊന്നും കേരളത്തിൽ വിലപ്പോകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
ലോകത്തുതന്നെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നീ മൂന്നു മതങ്ങളും ഐക്യത്തോടെ പോകുന്നത് കേരളത്തിൽ മാത്രമാണെന്നും അവിടെ വിഷം കലർത്താനാണു ബിജെപി ശ്രമിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
കേരളത്തിൽ വിഷം കലക്കുകയാണു ബിജെപി ലക്ഷ്യം : എം.വി. ഗോവിന്ദൻ
12:48 AM Mar 23, 2023 | Deepika.com