കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്ന ഹര്‍ജി ലോകായുക്ത വിധി പറയാന്‍ വൈകുന്നെന്ന് ആരോപിച്ചുള്ള ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കാനായി മാറ്റി.
തിരുവനന്തപുരം സ്വദേശി ആര്.എസ്. ശശികുമാറാണു ഹർജി നല്‍കിയത്. ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന്, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി മാറ്റിയത്. ഇന്നു ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജി പരിഗണിച്ചേക്കും.
ദുരിതാശ്വാസനിധി: ഹര്‍ജി ഇന്നു പരിഗണിക്കും
12:48 AM Mar 23, 2023 | Deepika.com