കൊച്ചി: ആറു ദിവസത്തെ കേരള-തമിഴ്നാട്-ലക്ഷദ്വീപ് സന്ദര്‍ശനത്തിനു ശേഷം രാഷ്ട്രപതി ദ്രൗപദി മുര്‍മു ന്യൂഡല്‍ഹിയിലേക്കു മടങ്ങി.
ലക്ഷദ്വീപില്‍നിന്ന് ഇന്നലെ ഉച്ചയ്ക്ക് 12.30ന് എത്തിയ രാഷ്ട്രപതിയെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരിയിലെ രാജ്യാന്തര വിമാനത്താവളത്തില്‍ മന്ത്രി പി. രാജീവ്, സര്‍ജന്റ് റിയര്‍ അഡ്മിറല്‍ ദിനേശ് ശര്‍മ, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, റൂറല്‍ എസ്പി വിവേക് കുമാര്‍ എന്നിവര്‍ ചേര്‍ന്നു യാത്രയാക്കി.
16നായി രുന്നു രാഷ്ട്രപതി കേരളത്തിലെത്തിയത്.
രാഷ്ട്രപതി ദ്രൗപദി മുര്‍മു മടങ്ങി
12:50 AM Mar 22, 2023 | Deepika.com