വികാരഭരിതം വിടവാങ്ങല്‍

12:12 AM Mar 22, 2023 | Deepika.com
ബെ​ന്നി ചി​റ​യി​ല്‍

ച​ങ്ങ​നാ​ശേ​രി: നാ​ല് പ​തി​റ്റാ​ണ്ടി​ല​ധി​കം ഹൃ​ദ​യ​ബ​ന്ധ​വും സാ​ര​ഥ്യ​വും പു​ല​ര്‍ത്തി​യി​രു​ന്ന ച​ങ്ങ​നാ​ശേ​രി അ​തി​മെ​ത്രാ​സ​ന ഭ​വ​ന​ത്തോ​ടു​ള്ള മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ന്‍റെ വി​ട​വാ​ങ്ങ​ല്‍ ഏ​റെ വി​കാ​ര​ഭ​രി​ത​മാ​യി. വൈ​ദി​ക​രും വൈ​ദി​കവി​ദ്യാ​ര്‍ഥി​ക​ളും സ​ന്യാ​സി​നി​ക​ളും വി​ശ്വാ​സ​സ​മൂ​ഹ​വും ക​ണ്ണീ​ര​ണി​ഞ്ഞാ​ണ് പി​താ​വി​ന് യാ​ത്രാ​മൊ​ഴി ന​ല്കി​യ​ത്.. ‘വി​ട​വാ​ങ്ങു​ന്നേ​ന്‍ ന​ശ്വ​ര​മു​ല​കി​ല്‍’ എ​ന്ന വി​യോഗ​ഗാ​നം ബാ​ന്‍ഡ്‌ സെ​റ്റ് മു​ഴ​ക്കി​യ​തോ​ടെ അ​തി​മെ​ത്രാ​സ​ന​മ​ന്ദി​രം ദു​ഖ​സാ​ന്ദ്ര​മാ​യി.

രാ​വി​ലെ ആ​റി​ന് ചെ​ത്തി​പ്പു​ഴ സെന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ല്‍നി​ന്നും ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, ഷം​ഷാ​ബാ​ദ് സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് പാ​ടി​യ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍ന്ന് ഏ​റ്റു​വാ​ങ്ങി​യ മാ​ര്‍ പ​വ്വ​ത്തി​ലി​ന്‍റെ ഭൗ​തി​ക​ശ​രീ​രം അ​നേ​കം വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ച​ങ്ങ​നാ​ശേ​രി അ​ര​മ​ന​യി​ലെ ചാ​പ്പ​ലി​ല്‍ എ​ത്തി​ച്ചു. തു​ട​ര്‍ന്ന് പ്ര​ഭാ​ത​പ്രാ​ര്‍ഥ​ന​യും ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന്‍റെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ല്‍ സ​മൂ​ഹ​ബ​ലി​യും അ​ര്‍പ്പി​ച്ചു.

ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​ര്‍ജ് കോ​ച്ചേ​രി, ബി​ഷ​പ്പു​മാ​രാ​യ മാ​ര്‍ ജോ​ര്‍ജ് രാ​ജേ​ന്ദ്ര​ന്‍, മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, മാ​ര്‍ തോ​മ​സ് പാ​ടി​യ​ത്ത്, മാ​ര്‍ ജേ​ക്ക​ബ് മു​രി​ക്ക​ന്‍, മാ​ര്‍ ജോ​സ​ഫ് അ​രു​മ​ച്ചാ​ട​ത്ത് എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍മി​ക​രാ​യി​രു​ന്നു. ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ സ​ന്ദേ​ശം ന​ല്‍കി.