ചങ്ങനാശേരി: കാലംചെയ്ത ആർച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ഭൗതികശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ഇന്നു ചങ്ങനാശേരി നഗരത്തിലൂടെ കടന്നുപോകും.
ഇന്നു രാവിലെ ആറിനു മാര്‍ പവ്വത്തിലിന്റെ ഭൗതികശരീരം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍നിന്നും ബിഷപ്പുമാരും വൈദികരും ചേര്‍ന്ന് ഏറ്റുവാങ്ങി ചങ്ങനാശേരി ആര്‍ച്ച്ബിഷപ് ഹൗസിലെ പള്ളിയില്‍ എത്തിക്കും. 6.30നു ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ സംസ്കാരശുശ്രൂഷയുടെ ഒന്നാംഭാഗം ആരംഭിക്കും.
രാവിലെ 9.30ന് അരമനയില്‍നിന്നും വിലാപയാത്ര ആരംഭിക്കും. തുടർന്ന് മെത്രാപ്പോലീത്തന്‍ പള്ളിയിലേക്കു ഭൗതികശരീരം സംവഹിക്കപ്പെടും. മെത്രാപ്പോലീത്തന്‍ പള്ളിയില്‍ രാവിലെ 11 മുതൽ നാളെ രാവിലെ ഒമ്പതുവരെ പൊതുദര്‍ശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്. നാളെ രാവിലെ 9.30നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ സംസ്കാരശുശ്രൂഷ ആരംഭിക്കും.
മാർ പവ്വത്തിലിന്റെ കബറടക്കം നാളെ
01:46 AM Mar 21, 2023 | Deepika.com