ഒറ്റത്തവണ തീർപ്പാക്കൽ നാളെ
01:10 AM Mar 21, 2023 | Deepika.com
കൊച്ചി: കനറാ ബാങ്കിലെ കിട്ടാക്കട വായ്പകൾക്ക് പ്രത്യേക ഇളവ്. ബാങ്കിന്റെ ആലപ്പുഴ ജില്ലയിലുള്ള ശാഖയിൽ നിന്ന് കിട്ടാക്കടമായി പ്രഖ്യാപിച്ച ലോൺ എടുത്തിട്ടുള്ളവർ നാളെ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ ആലപ്പുഴ ടൗണിലെ കാർമൽ ഹാളിൽ (പഴവങ്ങാടി പള്ളിയുടെ എതിർവശം) നടക്കുന്ന അദാലത്തിലെത്തി, പരമാവധി ഇളവുകൾ നേടി കടബാധ്യതകളിൽനിന്നും മറ്റു നിയമപരമായ റിക്കവറി നടപടികളിൽനിന്നും ഒഴിവാകണമെന്നു ബാങ്ക് അധികൃതർ അറിയിച്ചു.