കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ കോണ്‍ഗ്രസ് നടത്തിയ ഉപരോധത്തിനിടെ അക്രമമുണ്ടായ സംഭവത്തില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതരേ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു.
അണികള്‍ക്കിടയില്‍ കലാപത്തിന് ആഹ്വാനം നല്‍കിയെന്ന പേരിലാണു കേസ് എടുത്തിരിക്കുന്നത്. കൊച്ചി കോര്‍പറേഷനിലെ ഒരു കൗണ്‍സിലറുടെ പരാതിയിലാണു കേസ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന രീതിയില്‍ സുധാകരന് പ്രസംഗിച്ചുവെന്നും അതിനുശേഷമാണു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോര്പറേഷന് സെക്രട്ടറിയെയും ജീവനക്കാരെയും മര്‍ദിക്കുന്ന സ്ഥിതിയുണ്ടായതെന്നുമാണു പരാതി.
ബ്രഹ്മപുരം വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടും നഗരസഭാ കൗണ്‍സില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 16നു കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കൊച്ചി കോർപറേഷന് ഓഫീസ് ഉപരോധിച്ചിരുന്നു.
ഈ സമരത്തിനിടെയായിരുന്നു സെക്രട്ടറിയടക്കം ജീവനക്കാർക്കു നേരെ ആക്രമണമുണ്ടായത്.
കോര്പറേഷന് ഉപരോധത്തിനിടെ അക്രമം: കെ. സുധാകരനെതിരേ കലാപാഹ്വാനത്തിന് കേസ്
01:10 AM Mar 21, 2023 | Deepika.com