കോട്ടയം: കെഎസ് സി -എം സംസ്ഥാന പ്രസിഡന്റായി കടുത്തുരുത്തി സ്വദേശി ബ്രൈറ്റ് വട്ടനിരപ്പേൽ തെരഞ്ഞെടുക്കപ്പെട്ടു.
കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണിയുടെ സാന്നിധ്യത്തിൽ നടന്ന കെഎസ് സിഎം സംസ്ഥാന പ്രതിനിധി സമ്മേളനമാണു പ്രസിഡന്റിനെയും മറ്റ് ഭാരവാഹികളെയും തെരഞ്ഞെടുത്തത്.
വൈസ് പ്രസിഡന്റുമാരായി ഡൈനോ കുളത്തൂർ, ആർ. രജിത, അഖിൽ മാടക്കൽ, ജോ ജോസഫ് ആൻസ് സ്റ്റാൻല എന്നിവരെയും സർഗവേദി കൺവീനറായി അഖിൽ ജോർജിനെയും ജനറൽ സെക്രട്ടറിമാരായി റിന്റോ തോപ്പിൽ, അമൽ ചാമക്കാല, റെനിൽ രാജ്യ, അനേക് തോണിപ്പാറ, വിന്നി വിൽസൺ, റോഷൻ ചുവപ്പുങ്കൽ, ടോംസ് പനക്കപ്പള്ളി, എം. ഫവാസ്, ആൽവിൻ ഞായറുകുളും, എസ്. അദ്വൈത് എന്നിവരെയും ട്രഷററായി ജിബിൻ പള്ളിയറയും തെരഞ്ഞെടുക്കപ്പെട്ടു.
ബ്രൈറ്റ് വട്ടനിരപ്പേൽ കെഎസ്സി -എം സംസ്ഥാന പ്രസിഡന്റ്
01:09 AM Mar 21, 2023 | Deepika.com