തിരുവനന്തപുരം: ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വേർപാടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുശോചനം രേഖപ്പെടുത്തി.
ചങ്ങനാശേരി എസ്ബി കോളജിൽ ബിഎ ഇക്കണോമിക്സിനു പഠിക്കുന്ന കാലത്ത് ഞങ്ങളുടെ അധ്യാപകനായിരുന്നു പവ്വത്തിൽ അച്ചൻ. അന്നു മുതൽ അദ്ദേഹവുമായി വ്യക്തിപരമായി വളരെ അടുത്ത ബന്ധമാണ് തനിക്കുണ്ടായിരുന്നത്.വിദ്യാഭ്യാസ കാര്യങ്ങളിലും രാഷ്ട്രീയ വിഷയങ്ങളിലുമെല്ലാം അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു.
അദ്ദേഹം അത് പല ഫോറങ്ങളിൽ പ്രകടിപ്പിച്ചിരുന്നു. സമുദായ മൈത്രിക്കു വേണ്ടി പവ്വത്തിൽ പിതാവ് നടത്തിയ പ്രവർത്തനങ്ങൾ എല്ലാ വിഭാഗം ജനങ്ങളുടേയും ബഹുമാനം പിടിച്ചുപറ്റാൻ പര്യാപ്തമായിരുന്നു.
ഗുരുനാഥൻ കൂടിയായ പവ്വത്തിൽ പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ ആരോഗ്യപരമായ കാരണങ്ങളാൽ പങ്കെടുക്കാൻ കഴിയാത്തതിൽ ദുഃഖമുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
പവ്വത്തിൽ പിതാവ് ക്രൈസ്തവ സഭയുടെ ധൈഷണിക തേജസ്: ഉമ്മൻ ചാണ്ടി
01:09 AM Mar 21, 2023 | Deepika.com