തിരുവനന്തപുരം: സംസ്ഥാന സർക്കാർ ആരോപണങ്ങളുടെ മുൾമുനയിൽ നില്ക്കുന്പോൾ യുഡിഎഫ് ചേർന്നു കൂട്ടായ തീരുമാനങ്ങൾ കൈക്കൊള്ളാത്തത് ദൗർഭാഗ്യകരമെന്ന് ആർഎസ്പി. സംസ്ഥാന സെക്രട്ടേറിയറ്റിനുശേഷം ആർ.എസ് പി സംസ്ഥാന സെക്രട്ടറി ഷിബുബേബി ജോണാണ് ഇക്കാര്യം പറഞ്ഞത്.
സംസ്ഥാനത്ത് ഇത്രയധികം സങ്കീർണ വിഷയങ്ങൾ ഉണ്ടാകുന്പോൾ യുഡിഎഫ് കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണം. യുഡിഎഫ് യോഗം കൂടുതൽ ചേർന്ന് മുന്നണിയിലെ എല്ലാ കക്ഷികളുടേയും അഭിപ്രായം കേട്ടശേഷം ശക്തമായ സമരങ്ങൾ ആസൂത്രണം ചെയ്യണം. യുഡിഎഫ് യോഗം കൃത്യമായി ചേരാത്തതിലുള്ള ആശങ്കയുടെ ഭാഗമായാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. നിയമസഭയ്ക്ക് പുറത്ത് സമരങ്ങൾ വ്യാപിപ്പിക്കാൻ കഴിയുന്നിമുന്നണിക്കു കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് യോഗം കൃത്യമായി ചേരുന്നില്ലെന്ന് ആര്‍എസ്പിക്കു പരാതി
04:38 AM Mar 20, 2023 | Deepika.com