പാർശ്വവത്കരിക്കപ്പെട്ടവരോട് അനുകന്പ വെളിവാക്കിയ ഇടയൻ: ഗവർണർ
01:02 AM Mar 19, 2023 | Deepika.com
തിരുവനന്തപുരം: ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു. അദ്ദേഹം ആവിഷ്കരിച്ച പദ്ധതികൾ പാവപ്പെട്ടവരോടും പാർശ്വവത്കരിക്കപ്പെട്ടവരോടുമുള്ള ഇടയന്റെ സ്നേഹവും അനുകന്പയും വെളിവാക്കുന്നതായിരുന്നു. - ഗവർണർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.