കേ​സു​ക​ള്‍ ലി​സ്റ്റ് ചെ​യ്യു​ന്നതിൽ ജ​ഡ്ജി​മാ​ര്‍​ക്കു ബ​ന്ധ​മി​ല്ലെ​ന്ന്

12:25 AM Mar 04, 2023 | Deepika.com
കൊ​​​ച്ചി: ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ പ്ര​​​തി​​​ദി​​​നം കേ​​​സു​​​ക​​​ള്‍ ലി​​​സ്റ്റു ചെ​​​യ്യു​​​ന്ന കാ​​​ര്യം പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത് ര​​​ജി​​​സ്ട്രി​​​യാ​​​ണെ​​​ന്നും ജ​​​ഡ്ജി​​​മാ​​​ര്‍​ക്ക് ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി ര​​​ജി​​​സ്ട്രാ​​​ര്‍ ജ​​​ന​​​റ​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി. കേ​​​സു​​​ക​​​ളു​​​ടെ കാ​​​ല​​​പ്പ​​​ഴ​​​ക്കം ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള വ​​​സ്തു​​​ത​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു ലി​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​തെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി.

ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ കേ​​​സു​​​ക​​​ള്‍ ലി​​​സ്റ്റ് ചെ​​​യ്യു​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ മാ​​​ന​​​ദ​​​ണ്ഡം വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കൊ​​​ച്ചി സ്വ​​​ദേ​​​ശി​​​യും ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക​​​നു​​​മാ​​​യ അ​​​ഡ്വ. യ​​​ശ്വ​​​ന്ത് ഷേ​​​ണാ​​​യി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണു ര​​​ജി​​​സ്ട്രി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.