തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം ഒൻപതിന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷയുടെയും 10 ന് തുടങ്ങുന്ന ഹയർ സെക്കൻഡറി പരീക്ഷയുടെയും ഒരുക്കങ്ങൾ പൂർത്തിയായി.
എസ്എസ്എൽസിക്ക് സംസ്ഥാനത്ത് 2,960 കേന്ദ്രങ്ങളിലായി 4,19,363 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. ഇതിൽ 1,76,158 പേർ മലയാളം മീഡിയത്തിലും 2,39,881 പേർ ഇംഗ്ലീഷ് മീഡിയത്തിലും 1,283 പേർ തമിഴിലും 2,041 പേർ കന്നഡയിലുമാണ് പരീക്ഷയെഴുതുന്നത്. മലപ്പുറം എടരിക്കോട് പികെഎംഎംഎച്ച്എസിലാണ് കൂടുതൽ വിദ്യാർഥികൾ എഴുതുന്നത്, 1,876 പേർ. കുറവ് മൂവാറ്റുപുഴ രണ്ടാർക്കര എച്ച്എംഎച്ച്എസിൽ. ഇവിടെ ഒരു വിദ്യാർഥി മാത്രമേ പരീക്ഷയ്ക്ക് ഉള്ളു. കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്ന റവന്യു ജില്ല മലപ്പുറമാണ് 77,989 പേർ. കുറവ് പത്തനംതിട്ടയിലും 10,218 പേർ.
എസ്എസ്എൽസി പരീക്ഷ ഒൻപതിനും ഹയർ സെക്കൻഡറി 10 നും ആരംഭിക്കും
12:25 AM Mar 04, 2023 | Deepika.com