കോഴിക്കോട്: കള്ളക്കടത്ത് സ്വര്‍ണ ഉരുപ്പടികള്‍ ഉരുക്കി സ്വര്‍ണമാക്കി മാറ്റുന്ന കേന്ദ്രം കൊടുവള്ളിയില്‍ കണ്ടെത്തി.
കഴിഞ്ഞ ദിവസം ഡിആര്‍ഐ പരിശോധന നടത്തിയപ്പോഴാണു കേന്ദ്രത്തെക്കുറിച്ച് നാട്ടുകാര്‍പോലും അറിയുന്നത്. കൊടുവള്ളി കിഴക്കോത്ത് ജയഫറിന്റെ വീട്ടിലാണ് സ്വര്‍ണം ഉരുക്കിയിരുന്നത്. റെയ്ഡില്‍ 7.2 കിലോ സ്വര്‍ണവും 13.50 ലക്ഷം രൂപയും പിടികൂടിയിരുന്നു.
വീട്ടുടമ ജാഫര്‍, കൊടുവള്ളിയിലെ മഹിമ ജുവല്ലറി ഉടമ മുഹമ്മദ്, മലപ്പുറം എടവണ്ണപ്പാറ സ്വദേശികളായ റഫീഖ്, റഷീദ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. പിടികൂടിയ സ്വര്‍ണ ഉരുപ്പടികള്‍ക്ക് 4.11 കോടിരൂപ വിലവരും.
കൊച്ചി,കോഴിക്കോട് യൂണിറ്റുകളില്‍നിന്നുള്ള പത്തംഗ ഡിആര്‍ഐ സംഘമാണു റെയ്ഡ് നടത്തിയത്. വീടിന്റെ ടെറസിലും ഷെഡ് നിര്‍മിച്ച് അവിടെവച്ചുമാണ് ഉരുപ്പടികള്‍ ഉരുക്കിയിരുന്നത്. സ്വര്‍ണ ഉരുപ്പടികള്‍ കൊടുവള്ളിയിലെ മഹിമ ജുവല്ലറിയുടേതാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉടമ മുഹമ്മദിനെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി കോമ്പൗണ്ട് രൂപത്തിലാക്കി കടത്തുന്ന സ്വര്‍ണം ഇവിടെ എത്തിച്ച് സ്വര്‍ണമായി വേര്‍തിരിച്ചെടുക്കുകയായിരുന്നു.
കൊടുവള്ളിയില്‍ കള്ളക്കടത്ത് സ്വര്‍ണം ഉരുക്കുന്ന കേന്ദ്രം കണ്ടെത്തി
12:33 AM Feb 09, 2023 | Deepika.com