നെടുമ്പാശേരി : ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി .
ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വന്ന തൃശൂർ സ്വദേശിയായ യാത്രക്കാരനിൽ നിന്നാണ് അരക്കിലോ സ്വർണം പിടിച്ചത്. രണ്ടു മാലകളാക്കി പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു . യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് വിശദമായി അന്വേഷണം നടത്തിവരികയാണ്.
30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
12:33 AM Feb 09, 2023 | Deepika.com