തുർക്കി, സിറിയ ഭൂകന്പം: ആദരാഞ്ജലിയർപ്പിച്ച് നിയമസഭ
12:17 AM Feb 09, 2023 | Deepika.com
തിരുവനന്തപുരം: ആയിരക്കണക്കിനു വിലപ്പെട്ട ജീവനുകൾ നഷ്ടമാക്കിയ തുർക്കി, സിറിയ ഭൂകന്പത്തിൽ ആദരാഞ്ജലി അർപ്പിച്ച് നിയമസഭ. ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്ന പ്രകൃതി ദുരന്തമാണ് തുർക്കിയിലും പശ്ചിമ സിറിയയിലും കഴിഞ്ഞ ദിവസമുണ്ടായതെന്നും സമാനതകളില്ലാത്ത ദുരന്തമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.