തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജിയും സീമാറ്റ്-കേരളയുടെ സ്കൂൾ ലീഡർഷിപ്പ് അക്കാദമിയും പൊതുവിദ്യാലയങ്ങൾക്കായി സംയുക്തമായി സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരഫലം പ്രഖ്യാപിച്ചു.
ഒന്നാം സ്ഥാനം ലഭിച്ചത് കോഴിക്കോട് ജില്ലയിലെ പായമ്പ്ര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിനാണ്. ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ്, പട്ടം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ് കോട്ടയവും ഗവൺമെന്റ് എൽപി സ്കൂൾ കോട്ടൺഹിൽ വഴുതക്കാടും മൂന്നാം സ്ഥാനം പങ്കിട്ടു. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സ്കൂളിന് 15,000 രൂപയും ഫലകവും പ്രശസ്തി പത്രവും ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 10,000 രൂപയും 5,000 രൂപയുമാണ് ലഭിക്കുക. മൂന്നാം സ്ഥാനത്തിന് രണ്ട് സ്കൂളുകൾ അർഹത നേടിയതിനാൽ സമ്മാനത്തുക വിഭജിച്ച് നൽകും.
ലഹരി വിരുദ്ധ ഷോർട്ട് ഫിലിം മത്സരഫലം പ്രഖ്യാപിച്ചു
10:13 PM Feb 08, 2023 | Deepika.com