തിരുവനന്തപുരം: സപ്ലൈകോ വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഫ്ളയിംഗ് സ്ക്വാഡുകളുടെ പ്രവർത്തനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ സഞ്ജീബ് പട്ജോഷി പറഞ്ഞു.
നേരത്തെ അഞ്ച് മേഖലകളിൽ മാത്രമായിരുന്നു ഫ്ളയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നത്. ഈ മാസത്തോടെ ഇടുക്കി, വയനാട്, പത്തനംതിട്ട, കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഫ്ളയിംഗ് സ്ക്വാഡ് സേവനം ആരംഭിച്ചു. ജീവനക്കാരുടെ ലഭ്യതയനുസരിച്ച് മുഴുവൻ ജില്ലകളിലും നിയമനത്തിനുള്ള നടപടികൾ പുരോഗമിക്കുന്നതായി മാനേജിംഗ് ഡയറക്ടർ അറിയിച്ചു.
സപ്ലൈകോയുടെ വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തും
10:13 PM Feb 08, 2023 | Deepika.com