വെള്ളക്കരം വർധന പ്രതിമാസം 50 മുതൽ 550 രൂപവരെ

12:30 AM Feb 08, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പ്ര​തി​മാ​സം 50 മു​ത​ൽ 550 രൂ​പ​വ​രെ ഭീ​മ​മാ​യ വ​ർ​ധ​ന​യോ​ടെ വെ​ള്ള​ക്ക​രം പു​തു​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. എ​ന്നാ​ൽ,ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​തി​മാ​സം 15,000 ലി​റ്റ​ർ കു​ടി​വെ​ള്ളം സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​തു തു​ട​രും. ഇ​തു​ൾ​പ്പെ​ടെ വി​വി​ധ സ്ലാ​ബു​ക​ളി​ലെ പു​തു​ക്കി​യ കു​ടി​വെ​ള്ള നി​ര​ക്കു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

5000 ലി​റ്റ​ർ വ​രെ പ്ര​തി​മാ​സം ഉ​പ​യോ​ഗി​ക്കു​ന്ന ഗാ​ർ​ഹി​ക ഉ​പ​യോ​ക്താ​ക്ക​ൾ മി​നി​മം ബി​ൽ തു​ക​യാ​യ 72.05 രൂ​പ ഒ​രു മാ​സം ന​ൽ​ക​ണം. ര​ണ്ടു മാ​സ​ത്തി​ലൊ​രി​ക്ക​ലാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി ബി​ല്ലു​ക​ൾ ന​ൽ​കു​ന്ന​ത്. അ​തി​നാ​ൽ ബി​ൽ തു​ക ഇ​തി​ന്‍റെ ഇ​ര​ട്ടി​യാ​യി​രി​ക്കും. പു​തു​ക്കി​യ നി​ര​ക്ക് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു.