തിരുവനന്തപുരം: ഒരു കുടുംബത്തിനു പ്രതിദിനം ശരാശരി 100 ലിറ്റർ വെള്ളം മതിയെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു എന്ന ആരോപണത്തിൽ ഫെയ്സ്ബുക്കിലൂടെ പ്രതികരണവുമായി മന്ത്രി റോഷി അഗസ്റ്റിൻ. ഒരാൾക്ക് 100 ലിറ്റർ എന്ന നിലയിൽ അഞ്ചംഗ കുടുംബത്തിന് 500 ലിറ്റർ വെള്ളം മതിയാകില്ലേ എന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഇതിനെ ഒരു കുടുംബത്തിന് 100 ലിറ്റർ വെള്ളം മതിയെന്ന തരത്തിൽ വളച്ചൊടിക്കുന്നത് അപലപനീയമാണ്.
ഒരാൾക്ക് 100 ലിറ്റർ എന്നു കണക്കുകൂട്ടി ബിപിഎൽ കുടുംബത്തിന് മാസം 15,000 ലിറ്റർ വെള്ളം സർക്കാർ സൗജന്യമായി നൽകുന്നതു തുടരും. ഒരാൾ ദിവസം 100 ലിറ്റർ വെള്ളം ഉപയോഗിച്ചാൽ മതിയെന്ന് മന്ത്രി പരിഹസിക്കുന്നുവെന്ന തരത്തിലുള്ള വാദം തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്- അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനിടെ എഴുന്നേറ്റ മന്ത്രി റോഷി അഗസ്റ്റിൻ സംസാരിക്കുന്നതിനിടെ ഒരു ലിറ്റർ വെള്ളം പോരേയെന്നു തെറ്റി ചോദിച്ചിരുന്നു. ഇതാണു വിവാദത്തിന് ഇടയാക്കിയത്.
ഭിന്നശേഷിക്കാരായ എപിഎല്ലുകാർക്കും 15,000 ലിറ്റർ സൗജന്യം: മന്ത്രി
തിരുവനന്തപുരം: ഭിന്നശേഷിക്കാരായ എപിഎൽ വിഭാഗത്തിനും 15,000 ലിറ്റർ വരെ വെള്ളം സൗജന്യമായി നൽകുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
വിശദീകരണവുമായി മന്ത്രി റോഷി അഗസ്റ്റിൻ
12:29 AM Feb 08, 2023 | Deepika.com