കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.
തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടായിട്ടും റോഡുകളുടെ ദുരവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ഒന്നും ചെയ്തില്ലെന്ന് കോടതി കുറ്റപ്പെടുത്തി. റോഡിലെ അപാകതകള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ഉത്തരവുകള്‍ ഇറക്കി. ഇക്കാര്യത്തില്‍ ഇനിയും ഉത്തരവിറക്കിയിട്ട് കാര്യമില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റീസ് ദേവന് രാമചന്ദ്രന് പറഞ്ഞു.
ഉദ്യോഗസ്ഥര്‍ക്ക് അഹങ്കാരവും ധാര്‍ഷ്ട്യവുമാണ്. സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ജനങ്ങളുടെ ജീവന് നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ കോടതിയാണോ സര്‍ക്കാരാണോ കൂടുതല്‍ വ്യാകുലപ്പെടേണ്ടതെന്നും കോടതി ചോദിച്ചു. എംജി റോഡില്‍ കുഴി മൂടാത്തത് ആരുടെ കുറ്റം കൊണ്ടാണെന്നും ജില്ലാ കളക്ടര്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് പറയാന്‍ പറ്റുമോയെന്നും സിംഗിള്‍ബെഞ്ച് ചോദിച്ചു.
റോഡുകളുടെ ദുരവസ്ഥ സര്‍ക്കാരിനെതിരേ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമർശനം
12:29 AM Feb 08, 2023 | Deepika.com