തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ ചികിത്സയ്ക്കായി ബംഗളൂരുവിലേക്കു മാറ്റുമെന്ന് യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ. അദ്ദേഹത്തിന്റെ കുടുംബത്തിനു പാർട്ടിയുടെ പൂർണ പിന്തുണയുണ്ട്.
ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അനാവശ്യചർച്ച ഉണ്ടാകാൻ പാടില്ല. അദ്ദേഹത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ടു മകൻതന്നെ കാര്യങ്ങൾ വ്യക്തമായിട്ടുണ്ട്. താനും എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചപ്പോൾ അദ്ദേഹം പ്രസന്നനായിരുന്നു. സഹോദരന്റെ പരാതിയെക്കുറിച്ച് താൻ അഭിപ്രായം പറയുന്നില്ല. ആരോഗ്യ സ്ഥിതിയെ കുറിച്ച് ഡോക്ടറാണ് അഭിപ്രായം പറയേണ്ടതെന്നും ഹസൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയെ ചികിത്സയ്ക്കായി ബംഗളൂരുവിലേക്കു മാറ്റും: ഹസൻ
01:03 AM Feb 07, 2023 | Deepika.com