കൊച്ചി: കമ്പനി നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ എന്‍എസ്എസ് പാലിക്കുന്നില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി രജിസ്ട്രേഷന് ഐജിക്കു നല്കിയ പരാതിയില്‍ നടപടിയുണ്ടായില്ലെന്നുമാരോപിച്ചുള്ള ഹര്‍ജിയില്‍ സര്‍ക്കാരിനും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരടക്കമുള്ള മറ്റ് എതിര്‍കക്ഷികള്‍ക്കും നോട്ടീസ് നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു.
എന്‍എസ്എസ് മുന്‍ രജിസ്ട്രാറും മുന്‍ വൈസ് പ്രസിഡന്റുമായ പ്രഫ. വി.പി. ഹരിദാസ്, മുന്‍ ഡയറക്ടര്‍ ഡോ. വിനോദ് കുമാര്‍ എന്നിവര്‍ നല്കിയ ഹര്‍ജി ജസ്റ്റീസ് ഷാജി. പി. ചാലിയാണ് പരിഗണിക്കുന്നത്.
എൻഎസ്എസിനും സർക്കാരിനും നോട്ടീസ്
01:03 AM Feb 07, 2023 | Deepika.com