കൊച്ചി: സംസ്ഥാനത്തെ പാതയോരങ്ങളിലും നടപ്പാതകളിലും സ്ഥാപിച്ച കൊടിതോരണങ്ങളും ഫ്ളക്സ് ബോര്‍ഡുകളും നീക്കാന്‍ പലതവണ ഉത്തരവിട്ടിട്ടും സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയ ഹൈക്കോടതി സര്‍ക്കാര്‍ കോടതിയെ പരിഹസിക്കുകയാണോയെന്ന് ചോദിച്ചു.
പാതയോരങ്ങളിലെ അനധികൃത കൊടിതോരണങ്ങളും ഫ്ളക്സ് ബോര്‍ഡുകളും നീക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. കോടതി ക്ഷമ കാട്ടുന്നതു ബലഹീനതയായി കാണരുത്.
സര്‍ക്കാരിലെ ഉന്നതരുടെ മുഖങ്ങളാണ് ഫ്ളക്സ് ബോര്‍ഡുകളിലുള്ളത്. സര്‍ക്കാര്‍തന്നെ നിയമം ലംഘിക്കുമ്പോള്‍ ആരോടു പറയാനാണെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് വാക്കാല്‍ പറഞ്ഞു.ഹര്‍ജികള്‍ നാളെ വീണ്ടും പരിഗണിക്കും.
കൊടിതോരണങ്ങള്‍ നീക്കാൻ നടപടിയില്ല; ഹൈക്കോടതിക്കു കടുത്ത അമര്‍ഷം
01:03 AM Feb 07, 2023 | Deepika.com