രാജാക്കാട് (ഇടുക്കി): മുതിരപ്പുഴയാറിൽ എല്ലക്കൽ ചുനയംമാക്കൽ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കാൻ ശ്രമിക്കുന്പോൾ വിനോദസഞ്ചാരിയായ യുവാവിനെ വെള്ളത്തിൽ വീണു കാണാതായി. ഹൈദരാബാദ് സ്വദേശിയായ സന്ദീപിനെ(21) ആണ് കാണാതായത്.
ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. സന്ദീപ് ഉൾപ്പെടുന്ന അഞ്ചംഗ സംഘം മൂന്നാർ സന്ദർശിച്ച് തിരികെ എല്ലക്കൽ വഴി ചുനയംമാക്കൽ വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു.
സെൽഫിയെടുക്കാൻ ശ്രമിക്കുന്പോൾ സന്ദീപ് കാൽ വഴുതി വെള്ളത്തിൽ വീണു. അടിയൊഴുക്ക് കൂടുതലായതിനാൽ പെട്ടെന്നു മുങ്ങിത്താഴ്ന്നു. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തൊടുപുഴയിൽനിന്നുള്ള സ്കൂബ ടീമും സ്ഥലത്തെത്തി.
വിനോദസഞ്ചാരിയെ വെളളച്ചാട്ടത്തിൽ കാണാതായി
03:34 AM Feb 06, 2023 | Deepika.com