കുമളി: കുമളിയിൽ ഏഴു വയസുകാരനെ അമ്മ പൊള്ളലേൽപ്പിച്ചു.ചട്ടുകം പഴിപ്പിച്ച് രണ്ട് കൈകളിലും കാലുകളിലുമാണ് പൊള്ളലേൽപ്പിച്ചത്. പൊള്ളലേറ്റ കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുമളി അട്ടപ്പള്ളം ലക്ഷം വീട് കോളനിയിലാണ് സംഭവം.
അയൽപക്കത്ത് നിന്നും കളിക്കുന്നതിനായി ടയർ എടുത്തതിനാണ് കുട്ടിയെ പൊള്ളലേല്‍പ്പിച്ച് ഉപദ്രവിച്ചതെന്ന് കുട്ടി പറഞ്ഞു. മുൻപും സമാന രീതിയിൽ കുട്ടിയെ മാതാവ് ഉപദ്രവിച്ചിട്ടുണ്ട്. ഇരു കൈകളുടെയും മുട്ടിനു താഴെയും കാലുകളിലുമാണ് പൊള്ളലേറ്റത്. സംഭവമറിഞ്ഞ നാട്ടുകാർ പഞ്ചായത്ത് മെമ്പറെയും അങ്കണവാടി അധ്യാപികയേയും വിവരമറിയിച്ചു. തുടർന്ന് ഇരുവരും ചേർന്ന് കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ കുമളി പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു.
ഏഴു വയസുകാരനെ അമ്മ പൊള്ളലേൽപ്പിച്ചു
01:16 AM Feb 06, 2023 | Deepika.com